index

NEWS & EVENTS

NewsImage

കരിയർ ഗൈഡൻസ് സെന്ററുമായി ഫേസ്കൊടിഞ്ഞി നാട്ടിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു

ദൈവാനുഗ്രഹത്താൽ നമ്മുടെ നാട്ടിലെ യൂവ തലമുറയ്ക്ക് ഉപകാരപ്രദമായ ഒരു എഡ്യൂക്കേഷണൽ , കരിയർ ഗൈഡൻസ് സെന്റര് എന്ന നമ്മുടെ നാട്ടുകാരുടെ ആഗ്രഹം അതിന്റെ അവസാന ഘട്ടത്തിലായിരിക്കുന്നുവെന്ന വാർത്ത എല്ലാവരെയും അരിയിക്കട്ടെ. നാട്ടിലെ വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകർ , പഞ്ചായത്തു അധികൃതർ , നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ, കരിയർ ഗൈഡൻസ് മേഘലയിൽ പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റബിൽ സ്ഥാപനവുമായുള്ള ചർച്ചകൽ ഏകദേശം പൂർത്തിയായി, ധാരണ കരാറുകൽ ഉടൻ നിലവിൽ വരും.

ആദ്യപടിയായി കൊടിഞ്ഞി ചെറുപ്പാറയിൽ ലഭ്യമായ സൗകര്യങ്ങളോടു കൂടിയ ഓഫീസിൽ , ട്രെയിനിങ് ഹാളിനുള്ള അഡ്വാൻസ് നെല്കി അതിന്റെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിൽ ഒരു പുരയിൽ ഒരു ഡിഗ്രി പാസായവൻ , പത്താം ക്ലാസ് കഴിഞ്ഞ 2 പേർ എന്നനിലയിലുണ്ട് പക്ഷെ ഏത്ര പേർക്കു ഉന്നത പഠനത്തിനുള്ള അവസരം ലഭിച്ചു , എത്രപേർക്ക് ഗവണ്മെന്റ് ജോലി ലഭിച്ചു , എത്രപേർക്ക് നല്ല പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു തുടങ്ങിയവ താരതമ്മ്യം ചെയ്‌താൽ വലിയ ഒരു ശതമാനം കാണില്ല.

നമ്മുടെ നാട്ടിലെ സാമ്പത്തിക വളർച്ചക്ക് പ്രധാന കാരണം ഗൾഫ് മണിയായിരുന്നു. ഇന്നു ഗൾഫ് മേൽഘലയിലെ തൊഴിൽ പ്രശ്നങ്ങൾ , കച്ചവടക്കാരുടെ പ്രശനങ്ങൾ എല്ലാം പ്രത്യാകമായി വിവരിക്കേണ്ടതില്ലയെന്നു അറിയാം. നാട്ടുകാരും വീട്ടുകാരും അതിനെ കുറിച്ച് ബോധവാന്മാരാണ്.പക്ഷെ മറ്റുവഴികൾ നാം ചിന്തിച്ചിട്ടുണ്ടോ ? ഒരിക്കലും ചിന്തിച്ചു കാണില്ല കാരണം ഗൾഫ് മണിയും , ഗൾഫ് സ്വപ്നങ്ങളുമാണ് ഇപ്പോഴും നമ്മുടെ മനസ്സിൽ. ഇതു ഒരു പരിഹാരമാർഗമാണോ? നമ്മുടെ മുൻഗാമികളും, ഞമ്മളിൽ ചിലരും ഇത്തരം ഒരു സംരംഭത്തെ കുറിച്ച് ചിന്തിച്ചു പക്ഷെ പലവിധ കാരണങ്ങളാൽ അതെല്ലാം പാതി വഴിയിൽ നിന്നുപോയി. അതുകൊണ്ടുതന്നെ മറ്റുള്ളവരേക്കാൾ നാം ഇത്തരം കാര്യങ്ങളിൽ പിറകിലായി.

നമ്മുടെ മുൻഗാമികൾ ആഗ്രഹിച്ച കാര്യം നാം യാഥാർഥ്യമാക്കുന്നു. 

ഫേസ് കൊടിഞ്ഞി (U.A.E) കൊടിഞ്ഞിക്കാരുടെ കൂട്ടായ്മ ഒരുപാട് ആലോചനകൾക്കും, പഠനങ്ങൾക്കും ശേഷം ഇത്തരം ഒരു സംരംഭം പടുത്തുയർത്താൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി നാട്ടിലുള്ള പലരുമായും ബന്ധപ്പെടുകയും അവരിൽ പലരും കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി, സജീവമായി സഹകരിച്ചു.

" ഫേസ് കൊടിഞ്ഞി " ഇതിനു മുന്നിട്ടിറങ്ങി എന്നു മാത്രം, ഈ സ്ഥാപനം ഓരോ കൊടിഞ്ഞിക്കാരന്റേതുമാണ്. ഇതിന്റെ വിജയം നമ്മുടെ വിജയവും നമ്മുടെ നാടിന്റെ വിജയവും , വരും തലമുറയുടെ വഴികാട്ടിയുമായിരിക്കും തീർച്ച. ഓരോ കൊടിഞ്ഞികാരനും ഈ സ്ഥാപത്തിന്റെ വിഷയത്തിൽ സഹകരിക്കുമെന്ന പൂര്ണവിശ്വാസമാണ് ഞങ്ങൾ ഇതിനു മുന്നിട്ടിറങ്ങാൻ പ്രജോദനം നൽകിയത്.

വലരെ വലിയ ദീർഘ വീക്ഷനത്തോടെ തുടങ്ങുന്ന ഈ സംരംഭത്തിന്റെ പ്രാരംഭ ചിലവ് പ്രതീക്ഷിക്കുന്നതു ഏകദേശം അഞ്ചു ലക്ഷം രൂപയും, മാസാന്ത ചിലവു 25,000 രൂപയുമാണ് ( ഒരു സ്ഥിരം ജോലിക്കാരൻ ) ഉൾപ്പെടെ. ഓഗസ്ത് 2018 അവസാനത്തോടുകൂടി ഈ സംരംഭം കൊടിഞ്ഞിക്കാർക്കു വേണ്ടി , കൊടിഞ്ഞിയിലെ ഓരോ വ്യക്ത്തയുടേതുമായി നിലവിൽ വരും.

ഒരുപാട് പ്രവർത്തനങ്ങൾ ഇതിന് മുൻപ് ചെയ്തു തീർക്കാനുണ്ട് നാട്ടിലുള്ള പലരും , പ്രവാസികളായ പലരും ഇതിനു പിന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നാടിന്നു വേണ്ടി നമ്മുടെ മക്കൾക്ക് വേണ്ടി , വരും തലമുറയ്ക്ക് വേണ്ടി ഓരോ കൊടിഞ്ഞിക്കാരന്റെയും സഹായ സഹകരണങ്ങൾ ആവശ്യപ്പെടുന്നു, അഭ്യർത്ഥിക്കുന്നു.

എഡ്യൂക്കേഷൻ കരിയർ ഗൈഡൻസ് സെന്ററിന്നു വേണ്ടി.
അബ്ദുൽ ജലീൽ പി. പി 
ഫേസ് കൊടിഞ്ഞി - യു എ ഇ