index

NEWS & EVENTS

NewsImage

കേന്ദ്ര സർവീസുകളും മലപ്പുറം പ്രാധിനിത്യവും

എല്ലാ വർഷവും മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകളിൽ മുൻനിരറാങ്കുകൾ നേടി ധാരാളം ഡോക്ടർമാരും എൻജിനീയർമാരും ഉണ്ടെങ്കിലും, കേന്ദ്ര ഗവൺമെന്റ് ഉദ്യോഗങ്ങളിൽ മലപ്പുറത്ത് നിന്നുള്ള പ്രാതിനിധ്യം വളരെ വളരെ കുറവാണ്. ഭൂരിഭാഗം ഉദ്യോഗാർത്ഥികളും എസ്.എസ്.സി (സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ) എന്ന് കേട്ടിട്ടേയില്ല എന്നതാണ് സത്യം. നിരന്തരമായ ബോധവൽകരണത്തിലൂടെ മാത്രമേ ഈ അവസ്ഥക്ക് മാറ്റം വരുത്താൻ സാധിക്കൂ. അൽപസ്വൽപം നന്നായി പഠിക്കുന്ന എല്ല വിദ്യാർത്ഥികൾക്കും സർക്കാർ ജോലിക്ക് ഒരു കൈ നോക്കാവുന്നതാണ്.

സർക്കാർ ജോലി നേടാൻ പി.എസ്.സി അല്ലാതെ വേറെയും കമ്മീഷനുകളുണ്ട് എന്ന വസ്തുത മലപ്പുറത്ത്കാർ പരിഗണിച്ചിട്ടേയില്ല. കേരള പി.എസ്.സി ഒഴിച്ചുള്ളവ ഇത്തിരി കൂടിയ ഇനങ്ങളാണെന്നും നമുക്കൊന്നും പറ്റില്ലെന്നും ഉള്ള തെറ്റിദ്ധാരണയും ചിലർക്കുണ്ട്.

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി)

കേന്ദ്ര സർക്കാർ സർവീസിലെ ഭൂരിപക്ഷം ജീവനക്കാരെയും തിരഞ്ഞെടുക്കുന്ന ഏജൻസിയാണ് ഇപ്പോൾ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ. പ്രധാനമായും CGL (ഡിഗ്രി മതി), CHSL(+2), MTS(10nth) എന്നീ പരീക്ഷകളാണ് എസ്.എസ്.സി നടത്തുന്നത്. സി.ബി.ഐയിൽ സബ്ഇൻസ്‌പെക്ടറാവണം, ഇൻകം ടാക്സിൽ ജോലി വേണം എന്നൊക്കെ മോഹങ്ങൾ പ്രകടിപ്പിക്കുകയും അതിനായി എന്ത് ചെയ്യണമെന്ന് രൂപമില്ലാതിരിക്കുകയും ചെയ്യുന്നവർ സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനങ്ങൾ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക. Customs, Central Excise, Vigilance, NIA എന്നിവയിലേക്കെല്ലാം SSC വഴി ജോലി കിട്ടും. വെറുതെ പോയി പരീക്ഷ എഴുതിയത് കൊണ്ട് കാര്യമില്ല. പഠിച്ച് എഴുതണം. https://ssc.nic.in/ എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്.

എന്തു കൊണ്ട് SSC പരീക്ഷകൾക്ക് മുൻഗണന കൊടുക്കണം? പി.എസ്.സി വിജ്ഞാപനവും, പരീക്ഷയും, നിയമനവുമെല്ലാം വളരെ സാവധാനം (ഒരു പക്ഷെ വർഷങ്ങൾ) നടക്കുന്ന പ്രക്രിയയാണ്. തികച്ചും വ്യത്യസ്ഥമായി SSC വിജ്ഞാപനം വന്നു കഴിഞ്ഞാൽ 3 മാസത്തിനകം പരീക്ഷയും 6 മാസത്തിനു ശേഷം റിസൾട്ടും വരും. അതായത് നന്നായി അദ്ധ്വാനിക്കുന്ന ഒരാൾക്ക് ഒരു വർഷത്തിനകം ജോലിയിൽ പ്രവേശിക്കാം. SSC ക്ക് പഠിച്ചു കഴിഞ്ഞാൽ കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഏകദേശം എല്ലാ പരീക്ഷകളും (SSC നടത്തുന്നതല്ലാത്ത പരീക്ഷകളും ഉണ്ട്. ഉദാ: Railway) എഴുതാൻ സാധിക്കും. കൂടാതെ പി.എസ്.സി വളരെ ലളിതമാകുകയും ചെയ്യും. ഈയടുത്ത് പ്രസിദ്ധീകരിച്ച വിവര പ്രകാരം 2017-18 വർഷത്തിൽ രണ്ടര ലക്ഷം നിയമനങ്ങളാണ് കേന്ദ്ര സർവീസിൽ നടക്കുന്നത്. പി.എസ്.സി വഴി 37000 വും. അതായത് എസ്.എസ്.സിക്ക് പഠിച്ചാൽ പി.എസ്.സിയും കൂടെ പോരും.

ബുദ്ധിയും സാമർത്ഥ്യവുമുള്ള കുട്ടികൾ ജില്ലയിലുണ്ട് എന്ന കാര്യം ഇതിനകം തെളിഞ്ഞതാണ്. ശരാശരിക്കാരായ വിദ്യാർത്ഥികൾക്ക് പോലും മനസ്സുവെച്ചാൽ കീഴടക്കാവുന്നതേയുള്ളു ഈ തൊഴിലുകളെല്ലാം. പക്ഷെ കേന്ദ്ര സർവീസിനെ കുറിച്ചുള്ള അവബോധമില്ലായ്മയാണ് പ്രശ്നം. ഈ പ്രശ്നം പരിഹരിക്കാൻ facekodinhi സഹായിക്കുന്നു. സർക്കാർ ജോലി നേടാൻ ആദ്യമായി വേണ്ടത് I am ready എന്ന ചിന്തയാണ്. അത് നമുക്കൊന്നും എത്തിപ്പിടിക്കാൻ പറ്റുന്നതല്ല എന്ന ചിന്ത മാറ്റണം. എന്നാൽ വഴികളും അവസരങ്ങളും മുന്നിൽ തെളിഞ്ഞു വരും.

കേന്ദ്ര ഗവൺമെന്റ് തൊഴിലിന് ആഗ്രഹിക്കുന്നവർ കൗൺസിലിംങ്ങിനും ഈ വർഷം വരാൻ പോകുന്ന ഒഴിവുകളറിയാൻ www.facekodinhi.com  സന്ദർശിക്കുകയും, ചെറുപ്പാറയിലുള്ള ഓഫീസുമായി ബന്ധപ്പെടുകയും ചെയ്യുക.

courtesy : Whatsapp